ദൂരദര്ശൻ മാധ്യമങ്ങൾ ഉൾപ്പെടെ നവമാധ്യമങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ലോകത്തുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച് നമ്മൾ അറിഞ്ഞിരുന്നതു പത്രത്തിലൂടെയാണ്. കേരള ജനതയുടെ വീട്ടിലെത്തിയ ആദ്യ വർത്തമാന പത്രം ദീപികയാണ്.
പത്രം വായിക്കാൻ കഴിയാത്ത ഒരു ദിവസത്തെപ്പറ്റി ചിന്തിക്കാൻപോലും സാധിക്കില്ല. കേരളത്തിന്റെ കലാ സാംസ്കാരിക രംഗത്ത് ദീപിക നൽകിയ സംഭാവനകൾ വളരെ വലുതാണ്. കലാകാരൻമാരെ പ്രോത്സാഹിപ്പിക്കന്ന നയമാണ് ദീപികയ്ക്ക്. എന്റെ നാടകവും നാടകവുമായി ബന്ധപ്പെട്ടുള്ള പുരസ്കാരങ്ങളുടെ വാർത്തയും പടവും നൽകി ദീപിക എക്കാലത്തും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
മലയാള ഭാഷയുടെ വളർച്ചയ്ക്ക് ദീപിക വലിയ സംഭാവനകളാണ് നൽകിയത്. മൂല്യത്തിലും സത്യത്തിലും എപ്പോഴും ഉറച്ചു നിൽക്കുന്ന സമീപനമാണ് ദീപികയ്ക്കുള്ളത്.
പ്രദീപ് മാളവിക നാടക നടൻ, സംവിധായകൻ, സംസ്ഥാന അവാർഡ് ജേതാവ്